തൃക്കാക്കര ∙ പൗരത്വ നിയമത്തിനെതിരെ പി.ടി.തോമസ് എംഎൽഎയുടെ നേതൃത്വത്തിൽ ‘മാനിഷാദ’ എന്ന പേരിൽ 8ദിവസത്തെ ഭരണഘടന സംരക്ഷണ പദയാത്ര നടത്തും.19ന് കളക്ടറേറ്റ് ജംഗ്ഷനിൽ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി ഉദ്ഘാടനം ചെയ്യും. 28ന് സമാപിക്കും.തൃക്കാക്കര നിയോജക മണ്ഡലത്തിലെ പ്രധാന കേന്ദ്രങ്ങളിലൂടെയാകും പദയാത്ര.കോൺഗ്രസ് തൃക്കാക്കര,വൈറ്റില ബ്ലോക്ക് കമ്മിറ്റികളും 8മണ്ഡലം കമ്മിറ്
തമ്മനത്തെ പൊതു സമ്മേളനം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും.എല്ലാ ദിവസവും പദയാത്രയുടെ സമാപനത്തോടനുബന്ധിച്ചു പ്രമുഖർ ഭരണഘടന സംരക്ഷണ പ്രഭാഷണം നടത്തുമെന്ന് പി.ടി.തോമസ് എംഎൽഎ പറഞ്ഞു.കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് നൗഷാദ് പല്ലച്ചി,ഡിസിസി സെക്രട്ടറിമാരായ പി.ഐ.മുഹമ്മദാലി,സേവ്യർ തായങ്കേരി,പി.കെ.അബ്ദുൽ റഹ്മാൻ തുടങ്ങിയവരും പത്ര സമ്മേളനത്തിൽ പങ്കെടുത്തു.