തൃക്കാക്കര : തൃക്കാക്കര നഗരസഭയുടേയും, കാക്കനാട്, തൃക്കാക്കര, കെന്നഡിമുക്ക് എന്നീ ആരോഗ്യ കേന്ദ്രങ്ങളുടെയും നേതൃത്വത്തിൽ പാലിയേറ്റീവ് കെയർ രോഗി ബന്ധു കുടുംബ സംഗമം നടത്തി. കാക്കനാട് കമ്യൂണിറ്റി ഹാളിൽ നടത്തിയ സംഗമത്തിൽ രോഗികളും, അവരുടെ ബന്ധുക്കളുമടക്കം നാനൂറോളം പേർ പങ്കെടുത്തു.നഗരസഭ വൈസ് ചെയർമാൻ കെ.ടി എൽദോ അദ്ധ്യക്ഷത വഹിച്ച സംഗമം നഗരസഭ അദ്ധ്യക്ഷ ഉഷ പ്രവീൺ ഉദ്ഘാടനം ചെയ്തു. ആരോഗ്യ സമിതി അദ്ധ്യക്ഷ ഷബനമെഹർഅലി സ്വാഗതം പറഞ്ഞു.