കൊച്ചി : ഗവർണറുടെ നടപടികൾക്കെതിരെയുള്ള പൊതുജനങ്ങളുടെ പ്രതിഷേധത്തിനിടയിലൂടെ തന്റെ രാഷ്ട്രീയ അജണ്ട നടപ്പാക്കാനാണ് മുഖ്യമന്ത്രി പിണറായി വിജയൻ ശ്രമിക്കുന്നതെന്നും പുര കത്തുമ്പോൾ വാഴവെട്ടുന്ന സമീപനമാണ് ഇതെന്നും യു.ഡി.എഫ് കൺവീനർ ബെന്നി ബഹനാൻ എം.പി ആരോപിച്ചു. വാർഡ് വിഭജനത്തിന് അനുമതി നൽകുന്ന ഒാർഡിനൻസ് നടപ്പാക്കാൻ സംസ്ഥാന സർക്കാർ നടത്തുന്ന ശ്രമങ്ങളിലാണ് ബെന്നി ബഹനാന്റെ വിമർശനം.
പൗരത്വ ഭേദഗതി നിയമത്തിനെതിരെ നിയമസഭ പ്രമേയം പാസാക്കരുതെന്ന് ഗവർണർക്ക് പറയാനാവില്ല. ഗവർണർ പദവിയുടെ ഒൗന്നത്യവും ഒൗചിത്യവും അദ്ദേഹം മറികടക്കുന്നതിൽ ഖേദമുണ്ട്. എന്നാൽ 2011ലെ സെൻസസിന്റെ പേരിൽ തദ്ദേശഭരണ സ്ഥാപനങ്ങളുടെ വാർഡ് വിഭജനത്തിന് സംസ്ഥാന സർക്കാർ ഒാർഡിനൻസ് കൊണ്ടുവന്നതിനെ എതിർക്കുന്നുവെന്നും ബെന്നി ബഹനാൻ പറഞ്ഞു.