ibrahim-kunju
ibrahim kunju

കൊച്ചി : പാലാരിവട്ടം ഫ്ളൈഓവർ നിർമ്മാണത്തിലെ അഴിമതിയുമായി ബന്ധപ്പെട്ട കേസിൽ അന്വേഷണവുമായി ഏറ്റവുമധികം സഹകരിച്ചത് താനാണെന്നും ഇനിയും സഹകരിക്കാൻ തയ്യാറാണെന്നും മുൻമന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞ് എം.എൽ.എ. പൊതു പ്രവർത്തകർക്കെതിരെ അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കാൻ മുൻകൂർ അനുമതി വേണമെന്ന വ്യവസ്ഥ നിലവിൽ വന്ന ശേഷമാണ് ഇക്കാര്യം പരിഗണിക്കാതെ താൻ ചോദ്യം ചെയ്യലിന് ഹാജരായതെന്നും മാധ്യമപ്രവർത്തകരോട് അദ്ദേഹം പറഞ്ഞു.