കോലഞ്ചേരി: കിങ്ങിണിമ​റ്റം കക്കാട്ടുപാറ നെഹ്രുസ്മാരക വായനശാല ഭരണഘടനാ സംരക്ഷണസദസ് നടത്തി. താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി പി.ജി. സജീവ് ഉദ്ഘാടനം ചെയ്തു. ജില്ലാ ശിശുക്ഷേമ സമിതി വൈസ് ചെയർമാൻ അഡ്വ. കെ.എസ്. അരുൺകുമാർ വിഷയം അവതരിപ്പിച്ചു. പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മി​റ്റി അദ്ധ്യക്ഷൻ പോൾ വെട്ടിക്കാടൻ, പഞ്ചായത്തംഗം എ. സുഭാഷ്, എം.വി. ഹരിലാൽ, പി.വി. അഖിൽ, എം.കെ. ശശീന്ദ്രൻ, എം.കെ. വിശ്വംഭരൻ എന്നിവർ പ്രസംഗിച്ചു.