snm-moothakunnam-
പാലിയം നാലുകെട്ടിൽ വിദ്യാർത്ഥികളും അദ്ധ്യാപകരും ഒത്തുകൂടിയപ്പോൾ

പറവൂർ : മൂത്തകുന്നം എസ്.എൻ.എം ബിഎഡ് ട്രെയിനിംഗ് കോളേജിൽ നടക്കുന്ന പഞ്ചദിന സഹവാസ ക്യാമ്പായ ഇത്തിരി നേരം ഒത്തിരി കാര്യത്തിലെ നാലാം ദിനമായ സംസ്കൃതി പ്രമേയത്തിന്റെ ഭാഗമായി വിദ്യാർത്ഥികളും അദ്ധ്യാപകരും ചേർന്ന് മുസിരിസ് സന്ദർശിച്ചു. പ്രിൻസിപ്പൽ ഡോ. എ.എസ്. ആശ യാത്ര ഫ്ളാഗ് ഓഫ് ചെയ്തു. ക്യാമ്പ് ടീച്ചർ കോ ഓർഡിനേറ്റർ ഡോ. എം.ബി. ലയയും സ്റ്റുഡന്റ് കോ ഓർഡിനേറ്റർ സിഫ്‌ന സേവ്യറും പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. പാലിയം കൊട്ടാരം, നാലുകെട്ട്, കോട്ടയിൽ കോവിലകം ജൂതപ്പള്ളി എന്നിവിടങ്ങളിൽ സന്ദർശനം നടത്തി.