congress-i-
പറവൂരിൽ നടന്ന കോൺഗ്രസ് രാഷ്ട്രീയ വിശദീകരണ യോഗം വി.ഡി. സതീശൻ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു

പറവൂർ : സമാനതകളില്ലാത്ത ഇന്ത്യൻ ഭരണഘടന സംരക്ഷിക്കാനായി ഒരിക്കൽ കൂടി സ്വതന്ത്ര്യസമരം നടത്തേണ്ടി വന്നാൽ കോൺഗ്രസ് അതിനും തയ്യറാകുമെന്ന് വി.‌ഡി. സതീശൻ എം.എൽ.എ പറഞ്ഞു. പറവൂരിൽ നടന്ന കോൺഗ്രസ് രാഷ്ട്രീയ വിശദീകരണ സമ്മേളനം ഉദ്ഘാടനംം ചെയ്യുകയായിരുന്നു അദ്ദേഹം. ഇന്ത്യൻ ഭരണഘടനയേയും രാജ്യത്തേയും തകർക്കാനുള്ളള കേന്ദ്ര സർക്കാർ നീക്കത്തിനെതിരെ ജനങ്ങൾ ഒറ്റക്കെട്ടായി അണിനിരക്കുമെന്ന് സതീശൻ പറഞ്ഞു. എം.ജെ. രാജു അദ്ധ്യക്ഷത വഹിച്ചു. കെ.പി. ധനപാലൻ, വത്സല പ്രസന്നകുമാർ, പി.ആർ. സൈജൻ, അനു വട്ടത്തറ തുടങ്ങിയവർ സംസാരിച്ചു.