കൊച്ചി : എസ്.ഡി.പി.ഐ സിറ്റിസൺസ് മാർച്ച് ജനുവരി 24 ന് എറണാകുളം ജില്ലയിലെത്തും. ഫെബ്രുവരി ഒന്നിന് രാജ് ഭവനിൽ സമാപിക്കുന്ന മാർച്ചിന് ജില്ലയിൽ വൻ സ്വീകരണം നൽകും.

24 ന് വൈകിട്ട് മൂന്നരയോടെ ആലുവ തോട്ടക്കാട്ടുകര പ്രിയദർശിനി ടൗൺഹാൾ പരിസരത്തു നിന്ന് തുടങ്ങി ഏഴു കിലോമീറ്റർ കാൽനടയായി നീങ്ങി കളമശേരിയിൽ സമാപിക്കും. തുടർന്ന് സമ്മേളനം. ജില്ലാ പ്രസിഡന്റ് ഷെമീർ മാഞ്ഞാലി, വി.എം. ഫൈസൽ, അജ്മൽ. കെ. മുജീബ്, ലത്തീഫ് കോമ്പാറ തുടങ്ങിയവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.