snhss-n-paravur
പറവൂർ പുല്ലംകുളം ശ്രീനാരായണ ഹയർ സെക്കൻഡറി സ്കൂളിലെ സ്കൗട്ട് ആൻഡ് ഗൈഡ്സ് വിദ്യാർത്ഥികൾ നടത്തിയ ലഹരിവിരുദ്ധ സൈക്കിൾറാലി പറവൂർ സബ് ഇൻസ്പെക്ടർ ടി.ആർ. വിനോദ് ഫ്ളാഗ് ഓഫ് ചെയ്യുന്നു

പറവൂർ : പുല്ലംകുളം ശ്രീനാരായണ ഹയർ സെക്കൻഡറി സ്കൂളിലെ സ്കൗട്ട് ആൻഡ് ഗൈഡ്സ് വിദ്യാർത്ഥികൾ ലഹരിവിരുദ്ധ സൈക്കിൾറാലി നടത്തി. പറവൂർ സബ് ഇൻസ്പെക്ടർ ടി.ആർ. വിനോദ് ഫ്ളാഗ് ഓഫ് ചെയ്തു. സ്കൂൾ മാനേജർ പി.എസ്. ഹരിദാസ്, പറവൂർ ഈഴവസമാജം സെക്രട്ടറി എം.കെ. സജീവ്, പി.ടി.എ കമ്മിറ്റി അംഗം മേരി പാപ്പച്ചൻ, സ്കൗട്ട് ആൻഡ് ഗൈഡ്സ് അദ്ധ്യാപകൻ രാജേഷ് തുടങ്ങിയവർ സംസാരിച്ചു. വിദ്യാർത്ഥികൾ നഗരംചുറ്റി ലഹരിവിരുദ്ധ പ്രചരണം നടത്തി.