പറവൂർ : വടക്കേക്കര ഗ്രാമപഞ്ചായത്ത് കൃഷിഭവനും തിരുവനന്തപുരം കേന്ദ്ര കിഴങ്ങുവർഗ ഗവേഷണകേന്ദ്രവും സംയുക്തമായി കിഴങ്ങുവിളകളിലെ ശാസ്ത്രീയകൃഷി എന്ന വിഷയത്തിൽ ഏകദിന കാർഷിക സെമിനാറും ജീവനി പദ്ധതിയുടെ പഞ്ചായത്തുതല ഉദ്ഘാടനവും പറവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് യേശുദാസ് പറപ്പിള്ളി നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എം. അംബ്രോസ് അദ്ധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്തംഗങ്ങൾ, കാർഷിക വികസന സമിതിഅംഗങ്ങൾ, കർഷകർ, എന്നിവർ പങ്കെടുത്തു. ജീവനി പദ്ധതിയുടെ ഭാഗമായി സൗജന്യ നടീൽ വസ്തുക്കൾ വിതരണംചെയ്തു. ഡോ. ബൈജു ക്ലാസെടുത്തു.