പറവൂർ : പൗരത്വ ഭേദഗതി നിയമത്തിനെതിരെ പറവൂർ - ആലുവ മേഖല ഭരണഘടനാ സംരക്ഷണ സമിതിയുടെ ആഭിമുഖ്യത്തിൽ പറവൂരിൽ നിന്ന് ആലുവയിലേയ്ക്ക് ഇന്ന് ലോംഗ് മാർച്ച് നടക്കും. രാവിലെ ഒമ്പതിന് പറവൂർ പഴയ കെ.എസ്.ആർ.ടി.സി സ്റ്റാൻഡിൽ നിന്നാരംഭിക്കുന്ന മാർച്ച് പറവൂർ നഗരസഭ ചെയർമാൻ ഡി. രാജ്കുമാർ ഉദ്ഘാടനം ചെയ്യും. ഡോ. ജോൺസൺ പങ്കേത്ത് ഫ്ളാഗ് ഓഫ് ചെയ്യും. വൈകിട്ട് ആറരയ്ക്ക് ആലുവ പ്രൈവറ്റ് ബസ് സ്റ്റാന്റിൽ നടക്കുന്ന സമാപന സമ്മേളനം അൻവർ സാദത്ത് എം.എൽ.എ ഉദ്ഘാടനം ചെയ്യും. ടി.എം. ഷാജഹാൻ ഹാജി അദ്ധ്യക്ഷത വഹിക്കും. അഡ്വ. കെ.ആർ. സുമേഷ്, ഡി. രഘുനാഥ് പനവേലി, പി. രാജു, എ.എം. യൂസഫ്, ലിസി എബ്രഹാം, കെ.ബി. കാസിം തുടങ്ങിയവർ സംസാരിക്കും.