pa
തൃപ്പൂണിത്തുറ മിനി പാർക്കിന്റെ ഉദ്‌ഘാടനം മന്ത്രി എ.സി.മൊയ്യീൻ നിർവഹിക്കുന്നു

കൊച്ചി: സർക്കാൻ തീരുമാനം കൊണ്ടുമാത്രം പ്ലാസ്റ്റിക് നിരോധനം സാദ്ധ്യമല്ലെന്നും ജനങ്ങളുടെ അവബോധമാണ് ആവശ്യമെന്നും തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എ.സി .മൊയ്തീൻ പറഞ്ഞു. കൊച്ചി നഗരസഭ 50-ാം ഡിവിഷനിൽ ജനകീയാസൂത്രണ പദ്ധതി പ്രകാരം പണിത ഗാന്ധിസ്ക്വയർ മിനി പാർക്കും ഓപ്പൺ തീയറ്ററും നാടിന് സമർപ്പിക്കുകയായിരുന്നു അദ്ദേഹം.

മേയർ സൗമിനി ജെയിൻ ചടങ്ങിൽ അദ്ധ്യക്ഷയായിരുന്നു. പി.ടി തോമസ് എം..എൽ.എ മുഖ്യാതിഥിയായി . ഡിവിഷൻ കൗൺസിലർ വി.പി.ചന്ദ്രൻ സ്വാഗതം പറഞ്ഞു. ഡെപ്യൂട്ടി മേയർ കെ.ആർ.പ്രേമകുമാർ, ആരോഗ്യകാര്യ സ്ഥിരംസമിതി അദ്ധ്യക്ഷ പ്രതിഭ അൻസാരി, മരാമത്ത്കാര്യ സ്ഥിരംസമിതി ചെയർമാൻ പി.എം.ഹാരിസ്,വിദ്യാഭ്യാസകാര്യ സ്ഥിരംസമിതി അദ്ധ്യക്ഷ പൂർണിമ നാരായൺ, കൗൺസിലർമാരായ എ.ബി.സാബു, ഷൈൻ.പി.എസ്, മുൻകൗൺസിലർ ഡോ.ഷൈലജ, റോയ് തെക്കൻ തുടങ്ങിയവർ സംസാരിച്ചു.. നഗരസഭ അസി.എക്സിക്യുട്ടീവ് എൻജിനീയർ ഗോപിനാഥ്.പി..എം നന്ദി പറഞ്ഞു.