കൊച്ചി: അന്താരാഷ്ട്രതലത്തിൽ ശ്രദ്ധേയമായ നേട്ടം കൈവരിച്ച് അമൃത വിദ്യാലയത്തിലെ വിദ്യാ‌ർത്ഥികൾ. പുതിയകാവ്, തലശേരി അമൃത വിദ്യാലയങ്ങളിലെ ആറ് വിദ്യാർത്ഥികളാണ് തായ്ലൻഡിൽ നടന്ന ഇന്റർനാഷണൽ സിമ്പോസിയമായ ഫാബ് ലേൺ ഏഷ്യയിൽ മികച്ച പ്രകടനം കാഴ്ച വച്ചത്.

പ്രകൃതി ദുരന്തം ഉണ്ടാകുമ്പോൾ ആളില്ലാ വിമാനം ഉപയോഗിച്ച് മെഡിക്കൽ ഉപകരണങ്ങളും മറ്റു മരുന്നുകളും സുരക്ഷിതമായി എയർ ഡ്രോപ്പ് ചെയ്യൽ, ക്ളീനിംഗ് റോബോട്ട്, സ്ട്രോക് ചികിത്സയ്ക്കായുള്ള ന്യൂറോ എക്സോ ഹീൽ തുടങ്ങിയ മോഡലുകളാണ് ഇവർ അവതരിപ്പിച്ചത്.

സഞ്ജുല ശ്രീകുമാർ, മധുമതി ആനന്ദ്, വൈശാഖ് അജിത്ത്, ഗൗതം മോഹൻരാജ്, അശോക് കുമാർ, തേജസ് ശ്യാംലാൽ എന്നിവരാണ് ഈ നേട്ടത്തിലൂടെ ശ്രദ്ധപിടിച്ചുപറ്റിയത്.

ലോകമെമ്പാടുമുള്ള 150 വിദ്യാർത്ഥികളിൽ ഇന്ത്യയെ പ്രതിനിധീകരിച്ചത് ഈ കുട്ടികൾ മാത്രമാണ്.