poothrikka
പൂത്തൃക്ക ഗ്രാമപഞ്ചായത്തിലാ ലൈഫ് മിഷൻ രണ്ടാം ഘട്ടത്തിൽ നിർമ്മാണം പൂർത്തിയായ 24 വീടുകളുടെ താക്കോൽ ദാനം മന്ത്രി എ.സി മൊയ്തീൻ നിർവ്വഹിക്കുന്നു.

കോലഞ്ചേരി: പഞ്ചായത്തുകൾക്കുള്ള പദ്ധതി വിഹിതം വർദ്ധിപ്പിച്ച് വിവിധ പദ്ധതികൾ ഫലപ്രദമായി ജനങ്ങളിലേക്ക് എത്തിക്കുവാനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്റി എ.സി മൊയ്തീൻ പറഞ്ഞു. മുഖ്യമന്ത്റിയുടെ ദുരിതാശ്വാസനിധിയിൽ നിന്നും ആയിരം കോടി രൂപ ഗ്രാമീണ റോഡുകൾക്ക് വേണ്ടി മുഖ്യമന്ത്റിയുടെ റോഡ് പദ്ധതി എന്ന പേരിൽ അനുവദിച്ചിട്ടുണ്ട്. ഏപ്രിൽ മാസത്തോടെ എല്ലാ ഗ്രാമീണ റോഡുകളുടെയും അ​റ്റകു​റ്റപ്പണികൾ തീർക്കും. പൂത്തൃക്ക ഗ്രാമപഞ്ചായത്തിൽ ലൈഫ് മിഷൻ രണ്ടാം ഘട്ടത്തിൽ നിർമ്മാണം പൂർത്തിയായ 24 വീടുകളുടെ താക്കോൽ ദാനവും പ്ലാസ്​റ്റിക് ഷ്രെഡിംഗ് യൂണി​റ്റ് ഉദ്ഘാടനവും നിർവ്വഹിക്കുകയായിരുന്നു മന്ത്റി. ഓരോ വർഷവും 25 വനിതകൾക്ക് തയ്യൽ പരിശീലനവും അതോടൊപ്പം തുണി സഞ്ചി നിർമ്മാണവും നടത്തുന്നതിനുള്ള തയ്യൽ യൂണി​റ്റിന്റെ ഉദ്ഘാടനം വി.പി സജീന്ദ്രൻ എം.എൽ.എ നിർവ്വഹിച്ചു. പൂത്തൃക്ക പഞ്ചായത്ത് പ്രസിഡന്റ് ഷിജി അജയൻ അദ്ധ്യക്ഷയായിരുന്നു.ജില്ലാ പഞ്ചായത്ത് മെമ്പർ ജോർജ് ഇടപ്പരത്തി സംസാരിച്ചു.