അങ്കമാലി: ജനതാദൾ (എസ്) അങ്കമാലി നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ അങ്കമാലി പോസ്റ്റാഫീസിന് മുന്നിൽ ധർണ നടത്തി. സംസ്ഥാന ജനറൽ സെക്രട്ടറി ബെന്നി മൂഞ്ഞേലി ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്റ് കെ.സി. ജോസ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി ബിജു പൗലോസ്, ചെറിയാൻ പാറക്കൽ, ടോമി പാറക്കടവ്, ജെറി മഞ്ഞളി, ജോയ് വാഴക്കാല, ടോമി തുറവൂർ, റോയ് എം.ഒ, സജീവ് മലയാറ്റൂർ, വി.ബി. സിദിൽകുമാർ, കെ.വി. ടോമി എന്നിവർ പ്രസംഗിച്ചു.