അങ്കമാലി: അങ്കമാലി ബൈപ്പാസിന് എലിവേറ്റഡ് ഹൈവേ നിർമ്മിക്കുന്നതിനാവശ്യമായ പുതുക്കിയ എസ്റ്റിമേറ്റും വിശദമായ പദ്ധതിരേഖയും (ഡി.പി.ആർ) കിഫ്ബിയിൽ സമർപ്പിച്ചതായി റോജി എം. ജോൺ എം.എൽ.എ അറിയിച്ചു. പുതുക്കിയ എസ്റ്റിമേറ്റ് അനുസരിച്ച് 283 കോടി രൂപയാണ് ബൈപ്പാസിന്റെ നിർമ്മാണത്തിനാവശ്യമായി വരിക. കൺസൾട്ടിംഗ് ഏജൻസിയായ കിറ്റ്‌കോയാണ് നിർവഹണ ചുമതലയുള്ള റോഡ്‌സ് ആൻഡ് ബ്രിഡ്ജസ് ഡെവലപ്പ്‌മെന്റ് കോർപ്പറേഷൻ (ആർ.ബി.ഡി.സി.കെ) വഴി ഡി.പി.ആർ കിഫ്ബിക്ക് സമർപ്പിച്ചിരിക്കുന്നത്. അടുത്ത ബോർഡ് യോഗത്തിൽ ഇതിന് അംഗീകാരം ലഭിക്കുമെന്നാണ് പ്രതീക്ഷ.