കൊച്ചി: തോട്ടം മേഖലയുമായി ബന്ധപ്പട്ട് തൊഴിലും നൈപുണ്യവും വകുപ്പ് പുറത്തിറക്കുന്ന കരട് പ്ലാന്റേഷൻ നയം സംബന്ധിച്ച ശില്പശാല നാളെ (ചൊവ്വ) എറണാകുളം ഹോട്ടൽ റെനൈയിൽ നടക്കും.കേരളാ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ലേബർ ആൻഡ് എംപ്ലോയ്മെന്റിന്റെ ആഭിമുഖ്യത്തിൽ രാവിലെ 10ന് തൊഴിൽ വകുപ്പ് മന്ത്രി ടി.പി.രാമക്യഷ്ണൻ ഉദ്ഘാടനം ചെയ്യും. കിലെ ചെയർൻ വി.ശിവൻകുട്ടി അദ്ധ്യക്ഷത വഹിക്കും. തൊഴിലും നൈപുണ്യവും വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി സത്യജീത് രാജൻ മുഖ്യപ്രഭാഷണം നടത്തും. കിലെ എക്‌സിക്യൂട്ടീവ് കൗൺസിലംഗം പി.കെ.അനിൽകുമാർ തുടങ്ങിയവർ പ്രസംഗിക്കും. പ്ലാന്റേഷൻസ് ചീഫ് ഇൻസ്‌പെക്ടർ ആർ.പ്രമോദ് വിഷയാവതരണം നടത്തും. വൈകീട്ട് നാലരയ്ക്ക് ചർച്ചയുടെ ക്രോഡീകരണം നടക്കും. ലേബർ കമ്മീഷണർ സി.വി.സജൻ സ്വാഗതവും കിലെ എക്‌സിക്യൂട്ടീവ് ഡയറക്ടർ എം.ഷജീന ക്യതജ്ഞതയും അർപ്പിക്കും.