കൊച്ചി: സമാനതകളില്ലാത്ത ഉന്നത രാഷ്‌ട്രിയ തത്വചിന്തകനായിരുന്നു മത്തായി മാഞ്ഞൂരാനെന്ന് കേരള പീപ്പിൾസ് മൂവ്മെന്റ് ചെയർമാൻ അഡ്വ.ജേക്കബ്ബ് പുളിക്കൻ പറഞ്ഞു. മത്തായിമാഞ്ഞൂരാന്റെ 50ാം ചരമവാർഷികത്തോടനുബന്ധിച്ച് കച്ചേരിപ്പടി ഗാന്ധിപീസ് ഫൗണ്ടേഷൻ അങ്കണത്തിൽ നടന്ന യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. അഡ്വ. പഞ്ഞമല ബാലകൃഷ്ണൻ അദ്ധ്യക്ഷനായി.പി.കെ.സിറിൾ, കെ.കെ.വാമലോചനൻ, അഡ്വ. വി.എം.മൈക്കിൾ തുടങ്ങിയവർ സംസാരിച്ചു.