പിറവം : തരിശുനിലങ്ങളിൽ നെൽകൃഷി വ്യാപിപ്പിക്കാനുള്ള പലിശരഹിത വായ്പ പദ്ധതിയുമായി പിറവം സർവീസ് സഹകരണ ബാങ്ക് . . നഗര സഭ പ്രദേശങ്ങളിലെ പാടങ്ങളിൽ കൃഷിയിറക്കാനാണ് വായ്പ .തരിശായി കിടക്കുന്ന പാടങ്ങളിലാണ് ആദ്യം കൃഷി ഇറക്കുക. രണ്ടുവർഷത്തിലധികമായി കൃഷി ചെയ്യാത്ത നെൽപ്പാടങ്ങളുടെ പട്ടികയും തയാറാക്കും.
കളമ്പൂർ അമർക്കുന്നം പാടശേഖരത്തിലെ അഞ്ച് ഹെക്ടർ സ്ഥലത്ത് കൃഷിയിറക്കുന്നതിന് വായ്പ നൽകി പദ്ധതിക്ക് തുടക്കമിട്ടു. പട്ടിക ജാതി , പട്ടിക വർഗ്ഗ കുടുംബങ്ങളിൽപ്പെട്ടവരാണ് ഇവിടത്തെ കർഷകർ. പദ്ധതി ബാങ്ക് പ്രസിഡന്റ് സി. .കെ പ്രകാശ് ഉദ്ഘാടനം ചെയ്തു. ഡയറക്ടർ ബോർഡംഗം ഏലിയാമ്മ ഫിലിപ്പ് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ . ബോർഡംഗം എം.ടി തങ്കപ്പൻ , പാടശേഖര സമിതി സെക്രട്ടറി കെ.കെ.രാജൻ പ്രസിഡന്റ് പി.കെ അയ്യപ്പൻ തുടങ്ങിയവർ പ്രസംഗിച്ചു. ഡയറക്ടർ വി.ആർ സോമൻ സ്വാഗതവും , സെക്രട്ടറി റെനീഷ് കുമാർ നന്ദിയും പറഞ്ഞു.
# കൃഷിയെ പ്രോൽസാഹിപ്പിക്കും.
വയലുകൾ ഇല്ലാതായതോടെ ഭൂഗർഭ ജലവിതാനം താഴ്ന്നു.തരിശിടുന്ന പാടശേഖരങ്ങൾ കണ്ടെത്തി കൃഷി ചെയ്യിക്കാനാണ് ഉദ്ദേശം.. റവന്യു–കൃഷി വകുപ്പ് ഉദ്യോഗസ്ഥരുടെ സഹായവും നേടും . പാടശേഖര സമിതികൾ, സ്വയംസഹായ സംഘങ്ങൾ, കുടുംബശ്രീകൾ തുടങ്ങിയവയെകൊണ്ട് കൃഷിയിറപ്പിക്കാനാണ് പദ്ധതി. തരിശ് ഭൂമിയുടെ മാപ്പിങ്ങും നടത്തും.
സി.കെ. പ്രകാശ് ബാങ്ക് പ്രസിഡന്റ് .
നെൽകൃഷി തിരികെ കൊണ്ട് വന്ന് കാർഷികമേഖലയെ ഉത്തേജിപ്പിക്കുകയാണ് ലക്ഷ്യം.കര നെൽകൃഷിയും വ്യാപകമാക്കും
വി.ആർ സോമൻ .ഡയറക്ടർ . .