കൊച്ചി: അടഞ്ഞുകിടക്കുന്ന കള്ളുഷാപ്പുകൾ തുറന്ന് പ്രവർത്തിപ്പിക്കുക, ഷാപ്പുകൾ റേഞ്ച് അടിസ്ഥാനത്തിൽ ലേലം ചെയ്തു നൽകുക, കള്ളിനെ ദേശീയപാനീയമായി പ്രഖ്യാപിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ജില്ല മദ്യവ്യവസായ തൊഴിലാളി യൂണിയൻ (ബി.എം.എസ് ) എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ ഓഫീസിന് മുന്നിൽ നടത്തിയ ധർണ സംസ്ഥാന സെക്രട്ടറി പി.ശശിധരൻ ഉദ്‌ഘാടനം ചെയ്തു. ബി.എം.എസ് ജില്ല ജനറൽ സെക്രട്ടറി കെ.വി.മധുകുമാർ മുഖ്യ പ്രസംഗം നടത്തി. യൂണിയൻ ജനറൽ സെക്രട്ടറി എ.ഡി.ഉണ്ണിക്കൃഷ്ണൻ, ജില്ല ജോ.സെക്രട്ടറി കെ.എസ്.അനിൽകുമാർ, എൻ.വി.സുബാഷ്, എം.എസ്.സജീവൻ എന്നിവർ സംസാരിച്ചു.