ഫോർട്ട് കൊച്ചി: മട്ടാഞ്ചേരി സ്ത്രികളുടെയും കുട്ടികളുടെയും ആശുപത്രിയിലെ ലിഫ്റ്റിൽ ഗർഭിണിയും മാതാവും കുടുങ്ങി. ഇന്നലെ രാവിലെ 7 മണിയോടെയാണ് സംഭവം. മകളെ ഡോക്ടറെ കാണിക്കാൻ എത്തിയതായിരുന്നു ഇവർ. പള്ളുരുത്തി സ്വദേശികളായ വിനിത (40) അമൃത (20) എന്നിവരാണ് ലിഫ്റ്റിൽ കുടുങ്ങിയത്.സാങ്കേതിക തകരാറാണ് കാരണം. മട്ടാഞ്ചേരി ഫയർസ്റ്റേഷൻ ഓഫീസർ പി.വി.അശോകന്റെ നേതൃത്വത്തിലുള്ള സംഘം എത്തിയാണ് ഇവരെ രക്ഷപ്പെടുത്തിയത്.