തൃക്കാക്കര : ജില്ലാ കളക്ടർ ഇടപെട്ടു. ഐ.ടി മേഖലയായ ഇൻഫോപാർക്കിലെ കുടിവെളള പ്രശ്‌നത്തിന് പരിഹാരമായി.വാട്ടർ അതോറിറ്റിയിൽ നിന്നും,മറ്റ് ജലസ്രോതസുകളിൽ നിന്നും വെളളം ലഭ്യമാക്കാൻ കളക്ടർ ഇൻഫോപാർക്ക് അധികൃതർക്ക് നിർദേശം കൊടുത്തതോടെയാണ് ഒരാഴ്ചയായി നീണ്ടുനിന്ന പ്രശനങ്ങൾക്ക് പരിഹാരമായത്.ഇൻഫോപാർക്കിലേക്ക് മാത്രമായി കിണറുകളിൽ നിന്നും വെളളം എടുക്കുന്ന ടാങ്കറുകളിൽ റോ വാട്ടർ എന്ന ബോർഡ് വെക്കണമെന്ന് ഡെപ്യൂട്ടി കളക്ടർ എസ്.ഷാജഹാൻ നിർദേശം നൽകി. ഇന്നലെ രാവിലെ മുതൽ ടാങ്കറുകളിൽ വെള്ളം എത്തിയതോടെ ഇൻഫോപാർക്കിലെ കമ്പനികളുടെ പ്രവർത്തനം സാധാരണ നിലയിലായി.
കടമ്പ്രയാറിൽ നിന്നും വെളളം പമ്പ് ചെയ്ത് ശുദ്ധീകരിച്ചാണ് ഇൻഫോപാർക്കിൽ ഉപയോഗിക്കുന്നത്.എന്നാൽ ഒരാഴ്ചയായി കടമ്പ്രയാറിലെ വെളളത്തിൽ ഉപ്പിന്റെ അംശം കൂടി. ഓപ്പറേഷൻ പ്യുവർ വാട്ടർ പദ്ധതി പ്രകാരം പാറമടകളും കിണറുകളുടമക്കമുള്ള ജലസ്രോതസുകളിൽ നിന്നും ടാങ്കറിലെ വെള്ളം എടുക്കാൻ പാടില്ലെന്ന നിയമസഭാസമിതിയുടെ ഉത്തരവാണ് ഇവർക്ക് വിനയായത്.
ഇൻഫോപാർക്കിൽ ദിവസേനആവശ്യമുളളത്20 ലക്ഷം ലിറ്റർ വെളളം