ആലുവ: സി.എ.എ പിൻവലിക്കുക, എൻ.ആർ.സി ഉപേക്ഷിക്കുക, ഭരണഘടന സംരക്ഷിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് എസ്.ഡി.പി.ഐ സംഘടിപ്പിക്കുന്ന സിറ്റിസൺസ് മാർച്ചിന്റെ ഭാഗമായി നടക്കുന്ന ആലുവ മണ്ഡലം വാഹന പ്രചാരണ ജാഥ ഇന്ന് രാവിലെ 8.30 ന് ആലുവ ഗവ. ആശുപത്രി കവലയിൽ നിന്നാരംഭിക്കും. ജില്ലാ കമ്മിറ്റി അംഗം റഷീദ് എടയപ്പുറം മണ്ഡലം കമ്മിറ്റി പ്രസിഡന്റ് ഷെഫീഖ് എടത്തലക്ക് പതാക കൈമറി ഉദ്ഘാടനം ചെയ്യും.