മൂവാറ്റുപുഴ :ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ജോസി ജോളി വട്ടക്കുഴി രാജിവച്ചു. യു.ഡി.എഫിലെ മുൻ ധാരണ പ്രകാരമാണ് രാജി. കോൺഗ്രസിലെ മേരി ബേബിയായിരുന്നു ആദ്യ പ്രസിഡൻറ്. തുടർന്ന് യു.ഡി.എഫി.ലെ ധാരണ പ്രകാരം പ്രസിഡൻറ് സ്ഥാനം കേരള കോൺഗ്രസ് എമ്മിനു വിട്ടു നൽകുകയായിരുന്നു. പാർട്ടിയിലെ ധാരണയനുസരിച്ച് ഒരു വർഷം ജോസി ജോളി വട്ടക്കുഴിയെ പ്രസിഡൻറായി തീരുമാനിക്കുകയായിരുന്നു.13 അംഗ ഭരണസമിതിയിൽ യു.ഡി.എഫ്- 8, എൽ.ഡി.എഫ്- 5 എന്നിങ്ങനെയാണ് കക്ഷി നില.