തൃക്കാക്കര : കടമ്പ്രയാറിൽ മാലിന്യം ഒഴിക്കുന്നത് തടയണമെന്ന് ബിഡിജെഎസ്.കടമ്പ്രയാറിന്റെ ഇരുകരകളിലും പ്രവർത്തിക്കുന്ന കമ്പനികളിൽ നിന്നും രാസമാലിന്യങ്ങൾ അടക്കം കടമ്പ്രയാറിലേക്ക് ഒഴുക്കുന്നവർക്കെതി​രെ നടപടി സ്വീകരിക്കാൻ മലിനീകരണ നിയന്ത്രണ ബോർഡും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും തയ്യാറാവണമെന്ന് ബി.ഡി.ജെ.എസ് തൃക്കാക്കര മണ്ഡലം പ്രസിഡൻറ് കെ.എസ് വിജയനും,ജനറൽ സെക്രട്ടറി സി .സതീശനും സംയുക്ത പ്രസ്താവനയിൽ പറഞ്ഞു. കൊച്ചി കോർപ്പറേഷന്റെ മാലിന്യ സംസ്കരണ പ്ലാന്റിൽ നിന്നും മാലിന്യം പുഴയിലേക്ക് ഒഴുക്കുന്നതായും നേതാക്കൾ ചൂണ്ടിക്കാട്ടി.കടമ്പ്രയാറിന്റെ തീരത്ത് പ്രവർത്തിക്കുന്ന പ്രമുഖ കമ്പനിക്കെതിരെ തൃക്കാക്കര നഗര സഭയിൽ പരാതി കൊടുത്തിട്ട് നടപടി സ്വീകരിച്ചില്ലെന്നും നേതാക്കൾ ആരോപിച്ചു