കൊച്ചി : നഗരത്തിലെ വെള്ളക്കെട്ട് ഒഴിവാക്കാനും കനാലുകളിലെ നീരൊഴുക്കു പുന: സ്ഥാപിക്കാനുമുള്ള നടപടികൾ നിരീക്ഷിച്ച് റിപ്പോർട്ട് നൽകാൻ കേരള സ്റ്റേറ്റ് ലീഗൽ സർവീസ് അതോറിറ്റി (കെൽസ) മെമ്പർ സെക്രട്ടറി അദ്ധ്യക്ഷനായ സമിതിക്ക് ഹൈക്കോടതി രൂപം നൽകി. ജില്ലാ ലീഗൽ സർവീസ് അതോറിറ്റി മെമ്പർ സെക്രട്ടറി, അമിക്കസ് ക്യൂറിയായ അഡ്വ. സുനിൽ ജേക്കബ് ജോസ്, ജില്ളാ മെഡിക്കൽ ഒാഫീസർ എന്നിവർ അംഗങ്ങളും ജില്ലാ കളക്ടർ എക്സ് ഒഫിഷ്യോ അംഗവുമായ സമിതിക്കാണ് രൂപം നൽകിയത്. . മഴക്കാലത്ത് പേരണ്ടൂർ കനാൽ ഉൾപ്പെടെയുള്ളവ നിറഞ്ഞൊഴുകുന്ന സ്ഥിതിയാണെന്നും നഗരത്തിലെ വെള്ളക്കെട്ട് പരിഹരിക്കാൻ നടപടി വേണമെന്നുമാവശ്യപ്പെട്ടുള്ള ഹർജികളാണ് ഹൈക്കോടതി പരിഗണിക്കുന്നത്. നഗരത്തിലെ വെള്ളക്കെട്ട് പരിഹരിക്കാൻ 65 കോടി രൂപ സർക്കാർ അനുവദിച്ചിട്ടുണ്ടെന്നും ആദ്യഘട്ടത്തിലേക്കായി പത്തു കോടി രൂപ നൽകാൻ തയ്യാറാക്കിയിട്ടുണ്ടെന്നും അഡ്വക്കേറ്റ് ജനറൽ അറിയിച്ചു. വെള്ളക്കെട്ട് ഒഴിവാക്കാനുള്ള ജോലികൾ അടുത്ത മാർച്ച് അവസാനത്തോടെ പൂർത്തിയാക്കുമെന്നും ഫണ്ട് ഇതിനു തടസമല്ലെന്നും എ.ജി വ്യക്തമാക്കി. എന്നാൽ പത്തു കോടി നൽകിയശേഷമുള്ള 55 കോടി രൂപ എന്ന് അനുവദിക്കുമെന്ന് സർക്കാർ വ്യക്തമാക്കിയിട്ടില്ലെന്നും ശുചീകരണ ജോലികളുടെയൊക്കെ മേൽനോട്ട ചുമതല വഹിക്കേണ്ട ഹെൽത്ത് ഒാഫീസർ കൊച്ചി നഗരസഭയ്ക്കില്ലെന്നും ഹർജിക്കാരൻ വാദിച്ചു. വെള്ളക്കെട്ട് പരിഹരിക്കാനായുള്ള നിർദ്ദേശങ്ങൾ മാദ്ധ്യമങ്ങളിലൂടെ പ്രസിദ്ധീകരിക്കണമെന്ന നവംബർ ഏഴിലെ ഉത്തരവു പാലിച്ചില്ലെന്നും ഹർജിക്കാരൻ ചൂണ്ടിക്കാട്ടി. സർക്കാരിന്റെയും ഹൈക്കോടതി നിയോഗിച്ച ഉന്നത തല സമിതിയുടെയും ഇടപെടലിലൂടെ വെള്ളക്കെട്ടു പരിഹരിക്കാൻ നടപടി തുടങ്ങിയതിൽ ഹൈക്കോടതി തൃപ്തി രേഖപ്പെടുത്തി.

വെള്ളക്കെട്ട് പരിഹരിക്കാനുള്ള നടപടികൾ വിലയിരുത്തി സമിതി ഫെബ്രുവരി അഞ്ചിന് റിപ്പോർട്ട് നൽകാനും സിംഗിൾബെഞ്ച് നിർദ്ദേശിച്ചു

ഇന്നലെ ഹർജി സിംഗിൾ ബെഞ്ച് പരിഗണിച്ചപ്പോൾ വെള്ളക്കെട്ട് ഒഴിവാക്കാനായി 202 പ്രവൃത്തികൾ ചെയ്യേണ്ടതുണ്ടെന്നും 36 ജോലികൾ അടിയന്തരമായി ചെയ്യേണ്ടതാണെന്നും സർക്കാർ അഭിഭാഷകൻ