കൊച്ചി: ഗ്യാസ് അതോറിറ്റി ഒഫ് ഇന്ത്യ ലിമിറ്റഡിന്റെ (ഗെയിൽ) ആഭിമുഖ്യത്തിലുള്ള കൊച്ചി സൈക്ലത്തണിന്റെ മൂന്നാം പതിപ്പ് ഇന്ന് നടക്കും. മഹാരാജാസ് കോളജ് ഹോക്കി ഗ്രൗണ്ടിൽ രാവിലെ ആറിന് ഗെയിൽ ചീഫ് വിജിലൻസ് ഓഫീസർ സുചിത്ര ശർമ്മ ഫ്ളാഗ് ഓഫ് ചെയ്യും.
അഞ്ചുകിലോമീറ്റർ ദൈർഘ്യത്തിലുള്ള സൈക്ലത്തൺ മഹാരാജാസ് ഗ്രൗണ്ടിൽ നിന്നാരംഭിച്ച് അവിടെത്തന്നെ സമാപിക്കും. സൈക്കിളുമായി വരുന്ന 12നുമേൽ പ്രായമുള്ള ആർക്കും പങ്കെടുക്കാം. ടീ ഷർട്ട് അടക്കമുള്ള കിറ്റുകൾ സൗജന്യമായി നൽകും. ഫോൺ: 9249555777 രജിസ്‌ട്രേഷന് www.sakshamcycledaykochi.com