കോതമംഗലം : മികവിന്റെ കേന്ദ്രങ്ങളായി തിരഞ്ഞെടുത്ത കോതമംഗലം മണ്ഡലത്തിലെ വിവിധ സ്കൂളുകളുടെ നിർമ്മാണ പുരോഗതിയുമായി ബന്ധപ്പെട്ട് ഉന്നത തല അവലോകന യോഗം ആന്റണി ജോൺ എം.എൽ.എയുടെ അധ്യക്ഷതയിൽ ചേർന്നു.

ചെറുവട്ടൂർ മോഡൽ ഗവ. ഹയർ സെക്കന്ററി സ്കൂൾ,പല്ലാരിമംഗലം ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ, ജി.എച്ച്.എസ് നെല്ലിക്കുഴി, ജി.എൽ.പി.എസ് ഇളങ്ങവം, ജി.വി.എച്ച്.എസ്. എസ് നേര്യമംഗലം, മാതിരപ്പിള്ളി ഗവ. വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ, ജി.എച്ച്.എസ് പിണവുർകുടി, ഗവ. യു.പി സ്കൂൾ തട്ടേക്കാട്, കോഴിപ്പിളളി ഗവ. എൽ.പി എസ്, ജി.എച്ച്.എസ്.എസ് പൊയ്ക എന്നീ സ്കൂളുകളിലെ നിർമ്മാണ പ്രവർത്തനങ്ങളാണ് യോഗം വിലയിരുത്തിയത്. മാർച്ച് 31ന് മുമ്പ് നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കുവാനും യോഗത്തിൽ ധാരണയായതായി ആന്റണി ജോൺ എം.എൽ.എ അറിയിച്ചു.