കോലഞ്ചേരി: കഴിഞ്ഞ വർഷം കേരളത്തിൽ ഏറ്റവുമധികം റോഡപകടങ്ങളും മരണങ്ങളുമുണ്ടായത് എറണാകുളം റൂറൽ ജില്ലയിൽ.
റൂറൽ ജില്ലയിൽ 3992 അപകടങ്ങളിൽ 336 പേർ മരിച്ചു. 3078 പേർക്ക് ഗുരുതരമായും1,298 പേർക്ക് നിസാരമായും പരിക്കേറ്റു.
പൊലീസ് കണക്കിൽ പൊലീസിന് എറണാകുളത്ത് രണ്ട് ജില്ലകളുണ്ട്. സിറ്റിയും കിഴക്കൻ മേഖല ഉൾപ്പെടുന്ന റൂറലും.
മരണ നിരക്കിൽ ആലപ്പുഴയാണ് മുന്നിൽ. 405 ജീവനുകൾ നിരത്തിൽ പൊലിഞ്ഞു. കുറവ് കാസർകോടാണ്. 952 കേസുകളിൽ മരിച്ചത് 117 പേർ. ഗുരുതരമായി 515 പേർക്ക് പരിക്കേറ്റു.
അപകടങ്ങൾ മരണം ഗുരുതര പരിക്ക് നിസാരപരിക്ക്
41,151 4408 32,577 13,382
ട്രാഫിക് കേസ് വിവരങ്ങൾ
മൊബൈൽ ഉപയോഗം: 17103
അപകടകരമായ ഡ്രൈവിംഗ് : 69183
സിഗ്‌നൽ ലംഘനം : 33280
അമിതവേഗതയാണ് അപകടങ്ങളുടെ മുഖ്യകാരണം. പരിക്കേൽക്കുകയും മരണമടയുകയും ചെയ്യുന്നവരിലധികവും ഇരുചക്ര വാഹനയാത്രക്കാരും കാൽനടയാത്രക്കാരുമാണ് .
വൈകിട്ട് മൂന്നിനും രാത്രി 9 മണിക്കും ഇടയിലുള്ള സമയത്താണ് കൂടുതൽ അപകടങ്ങളും.