nursing
നഴ്സിംഗ് വിദ്യാർത്ഥികളുടെ ബിരുദദാന ചടങ്ങ് ചെന്നൈ ഒമയൽ ആച്ചി നഴ്‌സിംഗ് കോളേജ് പ്രിൻസിപ്പാൾ ഡോ. എസ്. കാഞ്ചന ഉദ്ഘാടനം ചെയ്യുന്നു

കോലഞ്ചേരി :എം.ഒ.എസ്.സി. നഴ്‌സിംഗ് കോളേജിൽ നഴ്സിംഗ് വിദ്യാർത്ഥികളുടെ ബിരുദദാന ചടങ്ങ് നടന്നു. ബി.എസ് സി നഴ്സിംഗിൽ 59 ,പോസ്​റ്റ് ബേസിക് നഴ്‌സിംഗിൽ 15,എം എസ് സി നഴ്‌സിംഗിൽ 8 പേരുമാണ് ബിരുദം ഏറ്റു വാങ്ങിയത്. ചെന്നൈ ഒമയൽ ആച്ചി നഴ്‌സിംഗ് കോളേജ് പ്രിൻസിപ്പൽഡോ. എസ്. കാഞ്ചന ഉദ്ഘാടനം ചെയ്തു. കൊച്ചി ഭദ്റാസനാധിപൻ ഡോ. യാക്കൂബ് മാർ ഐറേനിയോസ് അദ്ധ്യക്ഷനായിരുന്നു. ആശുപത്രി സെക്രട്ടറി ജോയി. പി. ജേക്കബ് , നഴ്‌സിംഗ് കോളേജ് പ്രിൻസിപ്പൽ ഡോ.ഷീല ഷേണായ് ,സൂപ്രണ്ട് ഗ്രേസി ജോസഫ് , അഡ്മിനിസ്‌ട്രേ​റ്റീവ് ഡയറക്ടർ പ്രൊഫ. പി. വി. തോമസ്, മെഡിക്കൽ സൂപ്രണ്ട് ഡോ. സോജൻ ഐപ്പ് തുടങ്ങിയവർ സംസാരിച്ചു.