അങ്കമാലി: കൃഷി വകുപ്പിന്റെ നേതൃത്വത്തിലുള്ള ജീവനി പദ്ധതിയുടെ ഭാഗമായി 'നമ്മുടെ കൃഷി നമ്മുടെ ആരോഗ്യം' എന്ന സന്ദേശമെത്തിക്കുന്നതിനും എല്ലാ വീടുകളിലും പച്ചക്കറി കൃഷി പ്രോത്സാഹിപ്പിക്കുന്നതിനുമായി പച്ചക്കറി തൈകൾ വിതരണം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് കെ.വൈ. വർഗീസ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് സിൽവി ബൈജു അദ്ധ്യക്ഷത വഹിച്ചു. ഡോ. സംഗീത ക്ലാസെടുത്തു. സ്ഥിരംസമിതി അദ്ധ്യക്ഷരായ ജോസഫ് പാറേക്കാട്ടിൽ, എം.എം. ജെയ്സൻ, പഞ്ചായത്ത് അംഗങ്ങളായ ലത ശിവൻ, ധന്യ ബിനു, ബിന്ദു വത്സൻ, വിൻസി ജോയി, ടെസി പോളി, സഹകരണ ബാങ്ക് പ്രസിഡന്റ് ജോസി ജേക്കബ്, കൃഷി ഓഫീസർ സ്വപ്ന ടി ആർ, കൃഷി അസിസ്റ്റന്റ് ഷൈജു വർഗീസ്, ലിസി എന്നിവർ സംസാരിച്ചു.