c-anal-road
കനാൽ ബണ്ട് റോഡ് ജില്ലാ പഞ്ചായത്ത് അംഗം ശാരദാ മോഹൻ, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.കെ.തുളസി എന്നിവർ ചേർന്ന് ഉദ്ഘാടനം ചെയ്യുന്നു.

കാലടി: ഗ്രാമ പഞ്ചായത്തിലെ ഏഴാം വാർഡിലെ കനാൽബണ്ട് റോഡ് നവീകരിച്ച് തുറന്നുകൊടുത്തു. കാടുകയറി നടപ്പാതയായിക്കിടന്ന മണ്ണുവഴിയിൽ കട്ടവിരിച്ചാണ് നവീകരിച്ചത്. റോഡിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് അംഗം ശാരദാമോഹൻ, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.കെ. തുളസി എന്നിവർ ചേർന്ന് നിർവഹിച്ചു. വാർഡ് മെമ്പർ ബിജു മാണിക്കമംഗലം അദ്ധ്യക്ഷത വഹിച്ചു. ശ്രുതി സന്ദീപ് സ്വാഗതം പറഞ്ഞു. എം.കെ. രാജീവ്, എം.ഐ. ശശി എന്നിവർ സംസാരിച്ചു.