കോലഞ്ചേരി: അത്യാഹിതങ്ങൾക്ക് സൗജന്യമായി ലഭ്യമാകുന്ന സർക്കാരിന്റെ 108 ആംബുലൻസ് സർവ്വീസ് കുന്നത്തുനാട്ടിലുമെത്തി. രണ്ട് സർവ്വീസുകളാണ് ഇപ്പോഴുള്ളത് വടവുകോട്, പൂതൃക്ക സി.എച്ച്.സി കളിലാണ് പാർക്കിംഗ് സൗകര്യം അനുവദിച്ചിരിക്കുന്നത്. ആധുനിക സൗകര്യങ്ങളോടെ ഒരു നഴ്‌സിന്റെ സേവനം ഉൾപ്പടെ ഇരുപത്തിനാലു മണിക്കൂറും ലഭിക്കും.മുപ്പതു കിലോ മീ​റ്റർ ദൂര പരിധിയിലുള്ള ഏതൊരാൾക്കും ഈ സേവനത്തിനായി എപ്പോഴും വിളിക്കാവുന്നതാണ്. അപകടത്തിലോ,അത്യാസന്ന നിലയിലോ ഉള്ള ഒരു രോഗിയെ കേരളത്തിലെവിടെയുമുള്ള ആശുപത്രിയിലേക്ക് 108 കോൾ സെന്ററിൽ നിന്നുമുള്ള നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിൽ എത്തിക്കുന്നതുൾപ്പെടെയുള്ള സേവനം തികച്ചും സൗജന്യമാണ്. മൃതദേഹം കൊണ്ടുപോകുവാനായി സൗകര്യം അനുവദനീയമല്ല. ആംബുലൻസ് ആവശ്യമുള്ള ഘട്ടത്തിൽ 108 ലേയ്ക്ക് വിളിക്കണം.