snvhss-paravur-
നന്ത്യാട്ടുകുന്നം എസ്.എൻ.വി സംസ്കൃതം ഹയർ സെക്കൻഡറി സ്കൂൾ വാർഷികാഘോഷവും അദ്ധ്യാപക രക്ഷാകർത്തൃദിനവും ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് കെ. എബ്രഹാം മാത്യു ഉദ്ഘാടനം ചെയ്യുന്നു.

പറവൂർ : നന്ത്യാട്ടുകുന്നം എസ്.എൻ.വി സംസ്കൃതം ഹയർ സെക്കൻഡറി സ്കൂൾ വാർഷികാഘോഷവും അദ്ധ്യാപക രക്ഷാകർത്തൃദിനവും ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് കെ. എബ്രഹാം മാത്യു ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് സി.പി. ജയൻ അദ്ധ്യക്ഷത വഹിച്ചു. നഗരസഭ ചെയർമാൻ രമേഷ് ഡി. കുറുപ്പ് മുഖ്യപ്രഭാഷണം നടത്തി. എസ്.എൻ.ഡി.പി യോഗം പറവൂർ യൂണിയൻ പ്രസിഡന്റ് സി.എൻ. രാധാകൃഷ്ണൻ, സ്കൂൾ മാനേജർ ഹരി വിജയൻ, ഷൈജു മനയ്ക്കപ്പടി, ഡി. ബാബു, ടി.വി. നിഥിൻ, പ്രിൻസിപ്പൽ വി.പി. ജയശ്രീ, ഹെഡ്മിസ്ട്രസ് പി.ആർ. ലത, ഡെപ്യൂട്ടി ഹെഡ്മാസ്റ്റർ സി.കെ. ബിജു, മിനി സുരേഷ്, കെ.ബി. സുഭാഷ്, സി.ഡി. കണ്ണൻ, കെ.വി. സാഹി തുടങ്ങിയവർ സംസാരിച്ചു.

പറവൂർ : പുല്ലംകുളം ശ്രീനാരായണ ഹയർ സെക്കൻഡറി സ്കൂൾ 68-ാമത് വാർഷികവും അദ്ധ്യാപക രക്ഷാകർത്തൃദിനവും മുൻ ദേശീയ വോളിബാൾ താരവും കസ്റ്റംസ് അസി. കമ്മീഷണറുമായ വി.എ. മെയ്തീൻനൈന ഉദ്ഘാടനം ചെയ്യും. സ്കൂൾ മാനേജർ പി.എസ്. ഹരിദാസ് അദ്ധ്യക്ഷത വഹിച്ചു. നഗരസഭ ചെയർമാൻ ഡി. രാജ്കുമാർ മുഖ്യപ്രഭാഷണം നടത്തി. പി.ടി.എ പ്രസിഡന്റ് ബി. ജയപ്രകാശ്, പ്രിൻസിപ്പൽ സി.എസ്. ജാസ്മിൻ, ഹെഡ്മിസ്ട്രസ് വി.വി. ബിന്ദു, പറവൂർ ഈഴവസമാജം സെക്രട്ടറി എം.കെ. സജീവ്, കെ.എ. വിദ്യാനന്ദൻ. ഡെന്നി തോമസ്, പത്മനാഭൻ, മേരി പാപ്പച്ചൻ തുടങ്ങിയവർ സംസാരിച്ചു. ഉന്നതവിജയം നേടിയ വിദ്യാർത്ഥികളെ ഉപഹാരങ്ങൾ നൽകി അനുമോദിച്ചു. പൂർവ അദ്ധ്യാപക സംഗമവും സർവീസിൽ നിന്ന് വിരമിക്കുന്ന അദ്ധ്യാപകർക്ക് യാത്രഅയപ്പും നടന്നു.

പറവൂർ : കരിമ്പാടം ഡി.ഡി സഭ ഹൈസ്കൂൾ വാർഷികാഘോഷവും അദ്ധ്യാപക രക്ഷകർത്തൃദിനവും ചേന്ദമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.ജി. അനൂപ് ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ അഡ്വ. കെ. മനോഹരൻ അദ്ധ്യക്ഷത വഹിച്ചു. ഗാനരചയിതാവ് വയലാർ ശരത്ചന്ദ്രവർമ്മ മുഖ്യാതിഥിയായി. ഹെഡ്മിസ്ട്രസ് ബി. മിഞ്ചു, പി.ടി.എ പ്രസിഡന്റ് പി.വി. സുനിൽകുമാർ, ഡി.ഡി സഭ സെക്രട്ടറി സി.കെ. ബോസ്, ജസ്റ്റിൻ തച്ചിലത്ത്, പി. ജയശ്രീ, കലാ പ്രതാപൻ, പി.ആർ. രേഖ, പാർവതി ടി. പ്രതാപൻ തുടങ്ങിയവർ സംസാരിച്ചു. ഉന്നതവിജയം നേടിയ വിദ്യാർത്ഥികളെയും കലാ - കായിക താരങ്ങളെയും ചടങ്ങിൽ ഉപഹാരങ്ങൾ നൽകി അനുമോദിച്ചു.