കൊച്ചി: തിരുവനന്തപുരം ജി.വി .രാജാ സ്‌പോർട്‌സ് സ്കൂളിലും, കണ്ണൂർ സ്‌പോർട്‌സ് ഡിവിഷനിലും 2020- 21 അദ്ധ്യയന വർഷത്തിലേക്ക് ആറ്, ഏഴ്, എട്ട്, ഒമ്പത്, പ്ലസ് വൺ/വി. എച്ച്.എസ്.ഇ എന്നീ ക്ലാസുകളിലേക്ക് തിരഞ്ഞെടുക്കുന്നതിന് സംസ്ഥാന കായിക യുവജന കാര്യാലയം വിവിധ കേന്ദ്രങ്ങളിൽ ടാലന്റ് ഹണ്ട് എന്ന പേരിൽ സെലക്ഷൻ ട്രയൽ നടത്തും. 20ന് തൃപ്പൂണിത്തുറ ഗവ:ബോയ്‌സ് എച്ച്.എസ്.എസ് .ആൻഡ് വി.എച്ച്.എസ്.എസ്, മട്ടാഞ്ചേരി സരസ്വതി വിദ്യാമന്ദിർ, കീഴ്മാട് മോഡൽ റസിഡൻഷ്യൽ സ്‌കൂൾ എന്നീ കേന്ദ്രങ്ങളിൽ രാവിലെ എട്ടിനു മുമ്പായി നേരിട്ട് എത്തണം. ടാലന്റ ഹണ്ട് സെലക്ഷൻ ട്രയൽസിൽ പങ്കെടുക്കാൻ താത്പര്യമുളള വിദ്യാർത്ഥികൾ http;//gvrsportssschool.org/talenthunt എന്ന ലിങ്കിൽ ഓൺലൈനായി മുൻകൂട്ടി രജിസ്റ്റർ ചെയ്യണം. ഫോൺ: 9961631638.