കൊച്ചി: ലയൺസ് കേരള മൾട്ടിപ്പിളിന്റെ എമർജിംഗ് ലയൺസ് ലീഡർഷിപ്പ് ഇൻസ്റ്റിറ്റ്യൂട്ട് തേവര റിവേര സൂട്ടിൽ ആരംഭിച്ചു. മൂന്നു ദിവസം നീണ്ടു നിൽക്കുന്ന ശില്പശാലയിൽ മികച്ച പരീശീലകർ ക്ലാസെടുക്കും .മുൻ മൾട്ടിപ്പിൾ കൗൺസിൽ ചെയർമാൻ റിയാസ് അഹമ്മദ് ഉദ്ഘാടനം ചെയ്തു മൾട്ടിപ്പൾ കൗൺസിൽ ചെയർമാൻഎ.വി.വാമനകുമാർ അദ്ധ്യക്ഷത വഹിച്ചു ഡിസ്‌ട്രിക്റ്റ് ഗവർണർ രാജേഷ് കൊളരിക്കൽ, വൈസ് ഗവർണർ ആർ.ജി.ബാലസുബ്രഹ്മണ്യൻ, മൾട്ടിപ്പിൾ സെക്രട്ടറി ഇ.ഡി.ദീപക്, ദീപ്തി വിജയകുമാർ എന്നിവർ സംസാരിച്ചു