പറവൂർ : കൊട്ടുവള്ളിക്കാട് ശ്രീദേവി സമാജം തറേപ്പറമ്പ് ശ്രീഭദ്രകാളി ക്ഷേത്രത്തിൽ മകരച്ചൊവ്വ പൊങ്കാല മഹോത്സവം ഇന്ന് രാവിലെ ആറിന് കൊടിനാട്ടൽ ചടങ്ങോടെ തുടങ്ങും. തുടർന്ന് കലവറനിറയ്ക്കൽ, പത്തരയ്ക്ക് താലി എഴുന്നള്ളിപ്പും ജ്യോതിപ്രയാണവും. പതിനൊന്നിന് നാഗരാജാവിനും നാഗയക്ഷിക്കും നൂറുംപാലും. പന്ത്രണ്ടിന് പ്രസാദഊട്ട്, വൈകിട്ട് ആറിന് സത്‌സംഗ്, ഏഴിന് നാഗരാജാവിന് കളമെഴുത്തുംപാട്ടും. നാളെ രാവിലെ പതിനൊന്നിന് ബ്രഹ്മരക്ഷസിന് വിശേഷാൽപൂജ, വൈകിട്ട് അഞ്ചിന് താലം തുടർന്ന് പൂമൂടൽ, രാത്രി എട്ടിന് നാഗയക്ഷിക്ക് കളമെഴുത്തുംപാട്ടും. 21ന് രാവിലെ ഏഴിന് ഉപദേവന്മാർക്ക് വിശേഷാൽ കലശപൂജയും അഭിഷേകവും എട്ടിന് ശ്രീബലി എഴുന്നള്ളിപ്പ്, വൈകിട്ട് മൂന്നിന് കാഴ്ചശ്രീബലി എഴുന്നള്ളിപ്പ്, രാത്രി എട്ടിന് ഭജന, പന്ത്രണ്ടിന് എതിരേൽപ്പ് തുടർന്ന് ഗുരുതി, മംഗളപൂജ.