തൃപ്പൂണിത്തുറ:പ്ലാസ്റ്റിക് ക്യാരി ബാഗുകളുടെ നിരോധനത്തെത്തുടർന്ന് ഉദയംപേരൂർ മർക്കറ്റിൽ മത്സ്യം പൊതിഞ്ഞു നൽകുവാൻ വട്ടയിലയും ചേമ്പിലയുമായി മത്സ്യ വിപണനത്തൊഴിലാളികൾ. പഴയതുപോലെ നാട്ടിൻ പുറത്ത് ചേമ്പിലയും വട്ടയിലയും ലഭ്യമല്ലാത്തത് പ്രശ്നമാകുന്നുണ്ട് . എന്നാലും വേമ്പനാട്ടു കായലിലെ മത്സ്യസമ്പത്തിനെ നശിപ്പിക്കുന്ന പ്ളാസ്റ്റിക് മാലിന്യങ്ങൾ കുറയ്ക്കുവാൻ തങ്ങളെക്കൊണ്ടു കഴിയാവുന്നതുചെയ്യുകയാണെന്ന് മത്സ്യത്തൊഴിലാളിയായ സുകുമാരൻ പറഞ്ഞു.