പെരുമ്പാവൂർ: കേരള സർക്കാർ സഹകരണവകുപ്പ് നടപ്പിലാക്കുന്ന നവകേരളീയം കുടിശിക അദാലത്ത് മുടക്കുഴ സർവ്വീസ് സഹകരണ ബാങ്കിൽ കുന്നത്തുനാട് താലൂക്ക് സഹകരണ സംഘം ഇൻസ്പെക്ടർ മനോജ് .കെ വിജയൻ ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ് പി.പി അവറാച്ചൻ അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് എൻ.പി രാജീവ്, ജോബി മാത്യു, ജോഷി തോമസ്, പോൾ കെ പോൾ, പി.ഒ ബെന്നി, ഇ.വി വിജയൻ, സെക്രട്ടറി മേഴ്സി പോൾ എന്നിവർ പ്രസംഗിച്ചു.