eldhose-kunnappilly
നഗരസഭ ലൈഫ് മിഷൻ പി.എം.എ.വൈ നഗരം-ലൈഫ് ഗുണഭോക്താക്കളുടെ കുടുംബസംഗമവും, അദാലത്തും നഗരസഭ ലൈബ്രറി ഹാളിൽ നടന്ന യോഗത്തിൽ എൽദോസ് കുന്നപ്പിള്ളി എം.എൽ.എ സംസാരിക്കുന്നു.

പെരുമ്പാവൂർ : നഗരസഭ ലൈഫ് മിഷൻ പി.എം.എ.വൈ, നഗരം-ലൈഫ് ഗുണഭോക്താക്കളുടെ കുടുംബസംഗമവും, അദാലത്തും നഗരസഭ ലൈബ്രറി ഹാളിൽ നഗരസഭ ചെയർപേഴ്സൺ സതി ജയകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. എൽദോസ് കുന്നപ്പിള്ളി എം.എൽ.എ മുഖ്യാതിഥി ആയിരുന്നു. ലീഡ് ബാങ്കായ യൂണിയൻ ബാങ്കിന്റെ ഫിനാൻഷ്യൽ ലിറ്ററസി കൗൺസിലർ ബിജോയികുമാർ ആർ നായർ സാമ്പത്തിക സാക്ഷരത ക്ലാസ് എടുത്തു. നഗരസഭാ സെക്രട്ടറി നീതുലാൽ ബി, കൗൺസിലർ വി.പി ബാബു, സി.ഡി.എസ് ചെയർപേഴ്സൺ സ്മിത ഉണ്ണികൃഷ്ണൻ എന്നിവർ പങ്കെടുത്തു.