justice-c-k-abdul-rahim
താന്നിപ്പുഴ അനിത വിദ്യാലയ ഹയർ സെക്കൻഡറി സ്‌കൂൾ വാർഷികം ഹൈക്കോടതി ജഡ്ജ് ജസ്റ്റിസ് സി.കെ അബ്ദുൾ റഹിം ഉദ്ഘാടനം ചെയ്യുന്നു.

പെരുമ്പാവൂർ: താന്നിപ്പുഴ അനിത വിദ്യാലയ ഹയർ സെക്കൻഡറി സ്‌കൂൾ വാർഷികം ജസ്റ്റിസ് സി.കെ അബ്ദുൾ റഹിം ഉദ്ഘാടനം ചെയ്തു. സെന്റ് തോമസ് പ്രോവിൻസ് പ്രൊമിൻഷ്യാൾ ലില്ലീസ് വർഗീസ് അദ്ധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൾ റവ. സി ട്രീസ അന്റണി, സെന്റ് ജോസഫ് ഇടവക വികാരി ഫാ. സെബാസ്റ്റ്യൻ തളിയൻ, ഒക്കൽ പഞ്ചായത്ത് പ്രസിഡന്റ് രമാ ബാബു, വൈസ് പ്രസിഡന്റ് ജോസ് വർഗീസ്, പി.റ്റി.എ പ്രസിഡന്റ് എൻ.ഒ ജോർജ് എന്നിവർ പ്രസംഗിച്ചു. പഠന, പാഠ്യേതര വിഷയങ്ങളിൽ മികവ് പുലർത്തിയ കുട്ടികളെ ആദരിച്ചു.