കൊച്ചി: കലാഭവൻ ഗോൾഡൻ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ആബേലച്ചന്റെ നൂറാം ജന്മവാർഷികവും കലാഭവൻ അവാർഡ് നൈറ്റും ഇന്ന് (19 ) വൈകിട്ട് 5ന് എറണാകുളം ടൗൺ ഹാളിൽ മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്യും. ഫാ. ആബേൽ സ്മാരക പുരസ്‌കാരം ചലച്ചിത്ര താരം ലാലിന് സംവിധായകൻ കെ.ജി ജോർജ് സമ്മാനിക്കും. ഹൈബി ഈഡൻ എം.പി, എം.എൽ.എമാരായ ജോൺ ഫെർണാണ്ടസ്, ടി.ജെ. വിനോദ്, കൊച്ചി മേയർ സൗമിനി ജയിൻ എന്നിവർ പങ്കെടുക്കും. തുടർന്ന് പ്രശസ്തകലാകാരന്മാരും കലാഭവൻ അദ്ധ്യാപകരും വിദ്യാർത്ഥികളും അവതരിപ്പിക്കുന്ന കലാപരിപാടികൾ അരങ്ങേറും.