പറവൂർ : സമഗ്രശിക്ഷാ കേരളയുടെ ആഭിമുഖ്യത്തിൽ നോർത്ത് പറവൂർ ബി.ആർ.സി സംഘടിപ്പിക്കുന്ന ഗണിതോത്സവം 2020 വിവിധ സ്കൂളുകളിൽ നടന്നു. മൂന്ന് ദിവസങ്ങളിലായി നടന്ന ഗണിതോത്സവത്തിൽ നാട്ടുഗണിതം, തൊഴിൽഗണിതം, തയ്യൽഗണിതം, ഗണിതനടത്തം, വാനനിരീക്ഷണം എന്നിവ കുട്ടികൾക്ക് പുത്തനറിവ് പകർന്നു.
ചേന്ദമംഗലം ഗവ. യു.പി സ്കൂളിൽ നടന്ന പഞ്ചായത്തുതല ഗണിതോത്സവം പഞ്ചായത്ത് വൈസ് പ്രസിഡന്റ് നിതാ സ്റ്റാലിൻ ഉദ്ഘാടനം ചെയ്തു. ലീന വിശ്വൻ അദ്ധ്യക്ഷത വഹിച്ചു .എ.എം. ഇസ്മയിൽ, വി.കെ. സന്തോഷ്, പി.വി. വിനീത തുടങ്ങിയവർ സംസാരിച്ചു.
വടക്കേക്കര, ചിറ്റാറ്റുകര പഞ്ചായത്തുകളിലെ വിദ്യാർത്ഥികൾക്കായി കൊട്ടുവള്ളിക്കാട് എച്ച്.എം.വൈ.എസ് ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന ഗണിതോത്സവം സ്കൂൾ മാനേജർ സി.കെ. ഉണ്ണിക്കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. മേഴ്സി സനൽകുമാർ അദ്ധ്യക്ഷത വഹിച്ചു. എം.എസ്. ജാസ്മിൻ, എം.എ. ഗിരീഷ്‌കുമാർ, കെ.എസ്. സനീഷ് തുടങ്ങിയവർ സംസാരിച്ചു.
കോട്ടുവള്ളി ഗവ. യു.പി സ്കൂളിൽ നടന്ന ഗണിതോത്സവം പറവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് യേശുദാസ് പറപ്പിള്ളി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. ശാന്ത, വൈസ് പ്രസിഡന്റ് പി.സി. ബാബു, ലിസി റാഫേൽ, എൻ.വി. ചന്ദ്രപ്രഭ, പ്രീതി നെൽസൻ തുടങ്ങിയവർ സംസാരിച്ചു.