vadakkekara-rali
പൗരത്വ ഭേദഗതി നിയമം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് വടക്കേക്കരയിൽ നടന്ന സമ്മേളനം എൻ.എം. പിയേഴ്സൺ ഉദ്ഘാടനം ചെയ്യുന്നു

പറവൂർ : പൗരത്വ ഭേദഗതിനിയമം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് വടക്കേക്കര ഭരണഘടനാ സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ റാലിയും പൊതുസമ്മേളനവും നടന്നു. എൻ.എം. പിയേഴ്സൺ ഉദ്ഘാടനം ചെയ്തു. കെ.എം. അമീർ അദ്ധ്യക്ഷത വഹിച്ചു. ഇ.എ. അബ്ദുൽ കരിം, കെ.കെ. അബ്ദുള്ള, വി.എസ്. രാധാകൃഷ്ണൻ, അബ്ദുൽ ഹക്കിം നദ്‌വി, ഫാ. റിജോ മൈനാട്ടിപറമ്പിൽ, എ.ഐ. നിഷാദ്, കെ.എം. ദിനകരൻ, എം.വി. ജോസ്, വസന്ത് ശിവാനന്ദൻ, നിമിഷ രാജു, കെ.എ. അബ്ദുൽ കരിം, വി.എ. താജുദ്ദീൻ തുടങ്ങിയവർ സംസാരിച്ചു. ആളംതുരുത്ത് മുസിരിസ് ഓഡിറ്റോറിയത്തിന് സമീപം നിന്നാരംഭിച്ച റാലിയിൽ സ്ത്രീകളും കുട്ടികളുമടക്കം നിരവധിപേർ പങ്കെടുത്തു.