ദാ ഇപ്പോൾ പറഞ്ഞുതരാം
തൃക്കാക്കര: ആഹാ ഗണിതം രസകരം പടമുകൾ ഗവ .യു.പി.എസ് കാക്കനാട്ടിൽ 3 ദിവസങ്ങളായി നടക്കുന്ന ഗണിതോത്സവം ക്യാമ്പിലെ കുട്ടിക്കൂട്ടങ്ങളാണ് ഇങ്ങനെ പറയുന്നത്. 7 പൊതുവിദ്യാലയങ്ങളിൽ നിന്നായി 160 കുട്ടികൾ പങ്കെടുക്കുന്ന ക്യാമ്പ് സജീവമാണ്. 6 ,7 ,8 ക്ലാസ്സുകളിൽ പഠിക്കുന്ന കുട്ടികൾ ക്ക് ഗണിതപഠനം രസകരമാക്കുന്നതിന്റെ ഭാഗമായി സമഗ്ര ശിക്ഷ കേരളം ആലുവ ബി.ആർ.സി യുടെ നേതൃത്വത്തിലാണ് ക്യാമ്പ് നടക്കുന്നത്. തൃക്കാക്കര മുനിസിപ്പൽ ചെയർ പേഴ്സൺ ഉഷ പ്രവീൺ ഉദ്‌ഘാടനം ചെയ്ത ചടങ്ങിൽ നഗരസഭ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർ പേഴ്സൺ സീന റഹ്മാൻ,സ്കൂൾ ഹെഡ്മിസ്ട്രസ് ലീല.സി.എസ, പി.ടി.എ അംഗങ്ങൾ, ക്ലസ്റ്റർ കോർഡിനേറ്റര്മാരായ ശീതൾ വര്ഗീസ്, ലിഷാമോൾ.കെ.എൽ ,ആലുവ ബി.ആർ.സി ട്രൈലെർ ഷമീന ബീഗം, ആർ.പി മാർ, റിസോഴ്സ് ടീച്ചർമാർ, പി.ടി.എ അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.
ആലുവ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ഷൈല പാറപ്പുറത്ത് , സമഗ്ര ശിക്ഷ കേരളം എസ.പി.ഒ ഷൂജാ.എസ.വൈ , ജില്ലാ പ്രോഗ്രാം ഓഫീസർ ജോസ് പെറ്റ തെരേസ് ജേക്കബ് , ബി.പി.ഒ ബിന്ദു., മറ്റ് വിദ്യാലയങ്ങളിലെ പ്രധാന അദ്ധ്യാപകർ, സ്കൂൾ മാനേജർമാർ, രക്ഷിതാക്കൾ തുടങ്ങി നിരവധി പേർ ക്യാമ്പ് സന്ദർശിക്കുകയും അഭിനന്ദനങ്ങൾ രേഖപ്പെടുത്തുകയും ചെയ്തു.