ta
കൂട്ടം കുടുംബ കൂട്ടായ്മയുടെ ആഭിമുഖ്യത്തിലുള്ള തയ്യൽമെഷീൻ വിതരണം ഹരിശ്രീ അശോകൻ നിർവഹിക്കുന്നു

കൊച്ചി: കൂട്ടം കുടുംബ കൂട്ടായ്മ ചാരിറ്റബിൾ സൊസൈറ്റി സംസ്ഥാന കമ്മറ്റിയുടെ നേതൃത്വത്തിൽ നിർദ്ധനരായ യുവതികൾക്ക് തയ്യൽ മെഷീൻ വിതരണം ചെയ്തു. രവിപുരം പൗരസമിതി ഹാളിൽ നടന്ന ചടങ്ങ് നടൻ ഹരിശ്രീ അശോകൻ ഉദ്‌ഘാടനം ചെയ്തു . വൈസ് പ്രസിഡന്റ് അഡ്വ. ബി ആർ മുരളീധരൻ അദ്ധ്യക്ഷനായിരുന്നു . മാദ്ധ്യമ പ്രവർത്തകൻ ഷാജി ഇടപ്പള്ളി , സംസ്ഥാന സെക്രട്ടറി ഇന്ദ്രപാലൻ തോട്ടത്തിൽ , ജോയിൻറ് സെക്രട്ടറി ബിനോയ് പുരുഷൻ , സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം തക്ലി മുരളീധരൻ , ജില്ലാ രക്ഷാധികാരി ഗ്രേസി വർഗീസ് തുടങ്ങിയവർ സംസാരിച്ചു .തിരഞ്ഞെടുക്കപ്പെട്ട 16 യുവതികൾക്കാണ് തയ്യൽ മെഷീൻ നൽകിയത്.