quiz

കാെച്ചി : നിയമബോധവത്കരണവുമായി ബന്ധപ്പെട്ട് ഹയർ സെക്കൻഡറി വിദ്യാർത്ഥികൾക്കായി കേരള ലീഗൽ സർവീസ് അതോറിറ്റി സംഘടിപ്പിച്ച ക്വിസ് മത്സരത്തിൽ കാസർകോട് ബല്ല ഈസ്റ്റ് ഗവ.ഹയർ സെക്കൻഡറി സ്കൂളിലെ ടി.അഭിനവ്, എ.ഹരിത, മാർഷലിൻ മാത്യു എന്നിവരടങ്ങിയ ടീം ഒന്നാം സ്ഥാനം നേടി. വയനാട് ദ്വാരക സേക്രഡ് ഹാർട്ട് ഹയർ സെക്കൻഡറി സ്കൂളിലെ അജയ് തോമസ്, അലൻ പീറ്റർ, ദേവന കാർത്തിക എന്നിവരുടെ ടീം രണ്ടാം സ്ഥാനവും കൊല്ലം കരുനാഗപ്പള്ളി ഗവ.ഹയർ സെക്കൻഡറി സ്കൂളിലെ അസ്ന അൻവർ, എസ്.ബി.അനുജ, എ.അയിഷ സിയാദ് എന്നിവരുൾപ്പെട്ട ടീം മൂന്നാം സ്ഥാനവും കരസ്ഥമാക്കി. കെൽസ എക്സിക്യൂട്ടീവ് ചെയർമാൻ ജസ്റ്റിസ് സി.കെ. അബ്ദുൾ റഹീം സമ്മാനങ്ങൾ വിതരണം ചെയ്തു. കെൽസ മെമ്പർ സെക്രട്ടറിയും ജില്ലാ ജഡ്ജിയുമായ കെ.ടി.നിസാർ അഹമ്മദും ചടങ്ങിൽ പങ്കെടുത്തു.