payippra-vinjana-sadhass
പായിപ്ര സൊസൈറ്റി പടി മസ്ജിദ് നൂറിന്റെ ആഭിമുഖ്യത്തിൽ നടന്ന മത വിജ്ഞാന സദസും മതസൗഹാർദ്ദ സദസും ജനാബ് മുഹമ്മദ് തൗഫീഖ് തൗഫീഖ് ബദരി ഉദ്ഘാടനം ചെയ്യുന്നു

മൂവാറ്റുപുഴ: പായിപ്ര സൊസൈറ്റിപടി മസ്ജിദ് നൂറിന്റെ ആഭിമുഖ്യത്തിൽ മത വിജ്ഞാന സദസും മതസൗഹാർദ്ദ സമ്മേളനവും സംഘടിപ്പിച്ചു. ജനാബ് മുഹമ്മദ് തൗഫീക് ബദരി ഉദ്ഘാടനം ചെയ്തു. മസ്ജിദ് നൂർ പ്രസിഡന്റ് ടി.എം. മുഹമ്മദ് അദ്ധ്യക്ഷത വഹിച്ചു. തൃക്കളത്തൂർ സെന്റ് ജോർജ്ജ് യാക്കോബായ പള്ളി വികാരി ഫാ. തമ്പി മാറാടി മുഖ്യ പ്രഭാഷണം നടത്തി. പായിപ്ര കൃഷ്ണൻ, മസ്ജിദുൽ നൂർ ഇമാം അമീൻ മൗലവി ,കെ.കെ. ശ്രീകാന്ത്, എം.എ. മുഹമ്മദ്, പി.സി. രാജൻ, അലി പായിപ്ര ,എം.എസ്. ശ്രീധരൻ, വി.പി.ആർ. കർത്ത, അഡ്വ. എൽദോസ് പോൾ, പി.എ. കബീർ, അജാസ് പായിപ്ര എന്നിവർ സംസാരിച്ചു. തുടർന്ന് നടന്ന മത പ്രഭാഷണം പായിപ്ര സെൻട്രൽ ജുമാ മസ്ജിദ് ഖത്തീബ് കെ.എം. സിദ്ദിഖ് റഹ്മാനി ഉദ്ഘാടനം ചെയ്തു. മാതൃ രാജ്യത്തിന്റെ പൈതൃകം എന്ന വിഷയത്തിൽ മുഹമ്മദ് മുനീർ പെരിന്തൽമണ്ണ പ്രഭാഷണം നടത്തി. എം.എം. റഫീഖ് തങ്ങൾ, ടി.എം. ഷബീർ, അമീൻ മൗലവി, ജമാൽ ബാഖവി, എം.എം. കൊച്ചുണ്ണി, പി.കെ. ഹമീദ് ഹാജി എന്നിവർ സംസാരിച്ചു.