മരട്:​ മുൻമരട് പഞ്ചായത്ത് പ്രസിഡന്റും കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ആദ്യകാല നേതാവും, മാർക്സിസ്റ്റ് കമ്മൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (യുണൈറ്റഡ്) സ്ഥാപക നേതാവുമായിരുന്ന ടി.കെ.ഷൺമാതുരന്റെ 12-ാംഅനുസ്മരണസമ്മേളനം 23ന് വൈകീട്ട് 5.3.0ന് മരട് എസ്.എൻ.പാർക്കിൽ നടക്കും. ടി.എസ്.നാരായണൻ അനുസ്മരണപ്രസംഗം നടത്തും. കെ.കെ.രാജേന്ദ്രൻ അദ്ധ്യക്ഷത വഹിക്കും. മരട് നഗരസഭചെയർപേഴ്സൻ ടി.എച്ച്.നദീറ ചികിത്സാസഹായവിതരണം നടത്തും.