കൊച്ചി : സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മിഷൻ, വനിതാ ശിശു വികസന വകുപ്പ്, ജില്ലാ ശിശു സംരക്ഷണ യൂണിറ്റ് എന്നിവയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ബാലനീതി ശാക്തീകരണ ശില്പശാല ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ഷാജി. പി. ചാലി ഉദ്ഘാടനം ചെയ്തു. എറണാകുളം ലാ കോളജ് അസംബ്ലി ഹാളിൽ നടന്ന ചടങ്ങിൽ ബാലാവകാശ സംരക്ഷണ കമ്മിഷൻ ചെയർമാൻ പി.സുരേഷ് അദ്ധ്യക്ഷത വഹിച്ചു. കമ്മിഷൻ അംഗം ഫാ. ഫിലിപ്പ് പാറക്കാട്ട്, ജുവൈനൽ ജസ്റ്റിസ് ബോർഡ് പ്രിൻസിപ്പൽ മജിസ്ട്രേറ്റ് രഞ്ജിത് കൃഷ്ണൻ, സെഷൻസ് ജഡ്‌ജി പി.ജെ വിൻസെന്റ്, ലീഗൽ സർവ്വീസ് അതോറിറ്റി സെക്രട്ടറി ശാലീന.വി.നായർ, ശിശുക്ഷേമ സമിതി ചെയർപേഴ്സൺ ബിറ്റി. കെ. ജോസഫ് തുടങ്ങിയവർ പ്രസംഗിച്ചു. ബാലാവകാശ സംരക്ഷണ കമ്മിഷനംഗം എം.പി. ആന്റണി സ്വാഗതവും, ജില്ലാ ശിശു സംരക്ഷണ ഓഫീസർ കെ.ബി. സൈന നന്ദിയും പറഞ്ഞു.